കോഴിക്കോട്: വയനാട്ടില്‍ ആദിവാസി ബാലികമാരെ പീഡിപ്പിച്ച രണ്ട് യുവാക്കൾഅറസ്റ്റില്‍. ഡിസംബർ 31 ന് കമ്പളക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ രണ്ട് ആദിവാസി ബാലികമാരെ സ്നേഹം നടിച്ച് മൈസൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച യനാട് കമ്പളക്കാട് വെള്ളരിക്കാവില്‍ വീട്ടില്‍ മുഹമ്മദ് നൗഫല്‍ (18), കണിയാമ്പറ്റ കുന്നിന്‍ക്കോണം വീട്ടില്‍ ഷമീം (19) എന്നിവരാണ് പോലീസ് പിടിയിലായത്.
Also related: സ്കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത് സ്ത്രീ
പ്രതികളുടെ മേൽ പോക്സോ നിയമവും, പട്ടികജാതി അതിക്രമം തടയല്‍ നിയമവുമാണ് ചുമത്തിയിട്ടുള്ളത്. രണ്ട് കുട്ടികളിൽ ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ പീഡനത്തിനിരയാകുന്നത് എന്ന് മനസ്സിലാകുന്നത്. പുതുത്സരം ആഘോഷിക്കാനാണ് എന്ന് കബളിപ്പിച്ചാണ് രണ്ട് പെണ്‍കുട്ടികളെയും മൈസൂരിലെ ലോഡ്ജില്‍ പ്രതികൾ എത്തിച്ചത്.
Post Your Comments