News

വീണ്ടും ഗാര്‍ഹിക പീഡനം: ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി ആത്മഹത്യ ചെയ്തു

ഡല്‍ഹിയിലാണ് സംഭവം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി ആത്മഹത്യ ചെയ്തു. യുവതിക്ക് മുപ്പത് വയസ്സ് പ്രായമുണ്ട്. ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മകളാണ് ഇവര്‍. ഡല്‍ഹി ഛത്തര്‍പുര്‍ എന്‍ക്ലേവില്‍ ആയിരുന്നു താമസം. യുവതിയുടെ പേരില്‍ ഒരു വായ്പയെടുക്കുന്നതിന് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ദുപ്പട്ടയില്‍ തൂങ്ങിയ നിലയിലാണ് യുവതിയെ ഭര്‍ത്താവ് കണെ്ടത്തിയത്. ഫെബ്രുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം. ഉടന്‍തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button