KeralaLatest NewsNews

‘മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാൻ’: നടി രചനയുടെ വാക്കുകൾ വൈറൽ

സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു ക്യാപ്ഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാർ സിനിമാ മേഖലയിൽ നിന്നും നേരിട്ട ദുരനുഭവങ്ങളും വെളിപ്പെടുത്തിയിരുന്നു. നടിമാരുടെ ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തും രാജിവച്ചിരുന്നു.

ഈ സാഹചര്യത്തിൽ അഷ്ടമിരോഹിണി ആശംസ കുറിച്ചുകൊണ്ട് നടി രചന നാരായണൻകുട്ടി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുകയാണ്.

read also; ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് മറ്റൊരു ജ്വല്ലറിയിലെത്തി വില്‍ക്കാന്‍ ശ്രമം, യുവതി പിടിയില്‍

‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ…മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാൻ… ജ്ഞാനപ്പാന, അഷ്ടമിരോഹിണി ദിനാശംസകള്‍’- എന്നാണ് രചന കുറിച്ചിരിക്കുന്നത്. രചന പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.

സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു ക്യാപ്ഷൻ, ആരെയോ കുത്തി നോവിക്കുന്നുണ്ടോ എന്നൊരു സംശയം എന്നൊക്കെയാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button