KeralaLatest NewsNews

സ്കൂട്ടറും ചെരുപ്പും പാലത്തിന് സമീപം: കാണാതായ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ മൃതദേഹം കണ്ടെത്തി

മുസ്തഫയുടെ ചെരുപ്പും സ്കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപം കണ്ടെത്തിയിരുന്നു.

ഫറോക്ക് : കാണാതായ മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പർവൈസർ കെ. മുസ്തഫയുടെ മൃതദേഹം കണ്ടെത്തി. ചാലിയാറില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു.

read also: സ്ത്രീ കഥാപാത്രത്തിനു പ്രാധാന്യം : ആത്മീയാരാജൻ കേന്ദ്ര കഥാപാത്രമാകുന്നു

മുസ്തഫയെ കാണാനില്ലെന്നു കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പോലീസില്‍ പരാതി നൽകിയിരുന്നു. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്തഫയുടെ അവസാന മൊബൈല്‍ ലൊക്കേഷൻ ചെറുവണ്ണൂരിലാണെന്ന്‌ കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ മുസ്തഫയുടെ ചെരുപ്പും സ്കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപം കണ്ടെത്തിയിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ മുസ്തഫ പഴയപാലത്തിലൂടെ നടന്നുപോകുന്നതായി കണ്ടിരുന്നു. ഇതോടെ, അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് വ്യാഴാഴ്ച മൃതദേഹം ചാലിയാറില്‍നിന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button