
എറണാകുളം: കൊച്ചിയില്‍ ആറ് വയസുകാരിയെ മദ്രസയ്ക്കുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകന് പിടിയില്‍. കലൂര്‍ കറുകപ്പള്ളി സ്വദേശി അന്‍സാരിയാണ് പിടിയിലായത്. ഇന്നലെയാണ് സംഭവം നടന്നത്.
Read Also: മുണ്ടക്കയം സ്വദേശിനി അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു: അത് ജെസ്നയല്ല: ജെസ്നയുടെ പിതാവ്
മദ്രസയിലെത്തിയ പെണ്‍കുട്ടിയെ അദ്ധ്യാപകന് ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീട്ടിലേക്ക് രക്ഷപ്പെട്ടോടി. തുടര്‍ന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്കി.
മദ്രസയില്‍ താത്കാലിക അദ്ധ്യാപകനായി ജോലി ചെയ്ത് വരിയായിരുന്നു അന്‍സാരി. ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.
Post Your Comments