KeralaLatest NewsNews

മുത്തശ്ശിയെ അവശനിലയിലും നവജാത ശിശുവിനെ മരിച്ച നിലയിലും കണ്ടെത്തി  

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി ചി‌ഞ്ചുവിൻ്റെ രണ്ടു മാസം പ്രായമുളള ആൺകുഞ്ഞിനെയാണ് വീടിന് സമപീത്തുളള പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനൊപ്പം അമ്മൂമ്മ ജാൻസിയെയും സമീപത്ത് അവശ നിലയിൽ കണ്ടെത്തി. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജാൻസിക്ക് മാനസിക വിഭ്രാന്തിയുണ്ടെയന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Read Also: അര്‍ജുന്‍ രക്ഷാദൗത്യം: ഗംഗാവലി പുഴ കലങ്ങിയൊഴുകുന്നു, തിരച്ചിലിന് പ്രതിസന്ധി

ഇന്നലെ രാത്രിമുതൽ കുഞ്ഞിനെയും അമ്മൂമ്മയെയും കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. മുങ്ങിമരണമല്ലെന്നാണ് പൊലീസ് നിഗമനം. വിഷം അകത്തുചെന്നിട്ടില്ലെന്നും മരണ കാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും കിട്ടണം. ഉടുമ്പൻചോല പൊലീസ് അന്വേഷണം തുടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button