പാലരുവി എക്സ്പ്രസില്‍ ബുധനാഴ്ച മുതല്‍ സ്ഥിരമായി നാല് കോച്ചുകള്‍ അധികം അനുവദിച്ച്‌ റെയില്‍വേ

തിരുനല്‍വേലിയില്‍നിന്ന് 60 കിലോമീറ്റർ അകലെയാണ് പുതിയ കേന്ദ്രമായ തൂത്തുക്കുടി

തിരുവനന്തപുരം: പാലരുവി എക്സ്പ്രസില്‍ ഇനി മുതൽ നാല് കോച്ചുകള്‍ അധികം. 16791 തിരുനല്‍വേലി-പാലക്കാട്, 16792 പാലക്കാട്-തിരുവനല്‍വേലി പാലരുവി എക്സ്പ്രസില്‍ ബുധനാഴ്ച മുതല്‍ ഒരു സ്ലീപ്പർ കോച്ചും മൂന്ന് ജനറല്‍ കോച്ചുകളുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്.

read also: കാലുകള്‍ ബൈക്കില്‍ കെട്ടി യുവതിയെ ഗ്രാമത്തിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്, അറസ്റ്റ്

പാലരുവി എക്സ്പ്രസില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 11 ആയി ഉയരും. സ്ലീപ്പർ കോച്ചുകള്‍ അഞ്ചാകും. കൂടാതെ 15-ാം തീയതി മുതല്‍ ഈ തീവണ്ടി തൂത്തുകുടിയിലേക്ക് നീട്ടുകയും ചെയ്യും. തുടക്കത്തില്‍ പുനലൂർവരെയായിരുന്ന പാലരുവി എക്സ്പ്രസ് പിന്നീട് ചെങ്കോട്ടയിലേക്കും തുടർന്ന് തിരുനല്‍വേലിയിലേക്കും നീട്ടുകയായിരുന്നു. തിരുനല്‍വേലിയില്‍നിന്ന് 60 കിലോമീറ്റർ അകലെയാണ് അതിന്റെ പുതിയ കേന്ദ്രമായ തൂത്തുക്കുടി.

Share
Leave a Comment