Latest NewsIndiaNews

മുൻ എംഎല്‍എയുടെ ഭാര്യ വീടിന് സമീപം ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചു

ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

ഇംഫാല്‍: ബോംബ് സ്‌ഫോടനത്തില്‍ മുൻ എംഎല്‍എയുടെ ഭാര്യ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. മണിപ്പൂരിലെ കാംഗ്പോക്‌പിയിൽ ശനിയാഴ്ച വെെകുന്നേരമാണ് സംഭവം നടന്നത്. സെെകുല്‍ മുൻ എംഎല്‍എ യംതോംഗ് ഹവോകിപ്പിന്റെ ഭാര്യ ചാരുബാല ഹവോകിപ് (59) ആണ് ബോംബ് സ്‌ഫോടനത്തില്‍ മരിച്ചത്.

read also: കനത്ത മഴ: മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍

കാംഗ്പോക്‌പിലെ യംതോംഗിന്റെ വസതിയ്ക്ക് അടുത്താണ് ബോംബ് സ്‌ഫോടനം. വീട്ടിലെ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് ബോംബ് കിടന്നിരുന്നത്. ഇതറിയാതെ ചാരുബാല മാലിന്യം കത്തിച്ചതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ബോംബാക്രമണത്തിന് പിന്നില്‍ കുടുംബ വഴക്കാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യംതോംഗ് ഹവോകിപ്പിന്റെ രണ്ടാം ഭാര്യയാണ് ചാരുബാല.

shortlink

Related Articles

Post Your Comments

Related Articles


Back to top button