KeralaLatest NewsNews

വയനാട് ദുരന്തസ്ഥലം കണ്ടുമടങ്ങിയ ചൂരല്‍മല സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കല്‍പപറ്റ: വയനാട് ദുരന്തസ്ഥലം കണ്ടുമടങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് ചൂരല്‍മല പാലക്കോടന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ്. ഇന്നലെയാണ് അദ്ദേഹം ദുരന്തം ബാധിച്ച മേഖലയില്‍ എത്തിയത്. ദുരന്തമേഖല കണ്ടുമടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളയാളാണ് ഇദ്ദേഹം.

Read Also: പാപ്പച്ചന് ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം, അത് തട്ടാന്‍ ബാങ്ക് മാനേജര്‍ സരിത തയ്യാറാക്കിയത് കൊലയുടെ മാസ്റ്റര്‍ പ്ലാന്‍

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയയാളാണ് കുഞ്ഞു മുഹമ്മദ്. ജീപ്പ് ഡ്രൈവറായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളായിരുന്നു എന്നാണ് വിവരം. ദുരന്തത്തിന് കടുത്ത മനോവിഷമത്തിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button