
തൃശൂര്‍: ജില്ലയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാനേതാവ് കുറ്റൂര്‍ അനൂപിന്റെ കൂട്ടാളിക്ക് ആക്രമണത്തില്‍ കുത്തേറ്റു. ആവേശം മോഡല്‍ റീല്‍സ് ചെയ്ത കുറ്റൂര്‍ അനൂപിന്റെ കൂട്ടാളി ആക്രു എന്ന് വിളിക്കുന്ന വിപിനാണ് കുത്തേറ്റത്.
Read Also: വയനാട് ദുരന്തസ്ഥലം കണ്ടുമടങ്ങിയ ചൂരല്‍മല സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.13 വര്‍ഷം മുന്‍പ് നടന്ന ഗജു കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് വിപിന്‍. ഗജുവിന്റെ സുഹൃത്ത് ദീപക്കാണ് കുത്തിയത്. അഞ്ച് ദിവസം മുന്‍പാണ് സംഭവം.
കേസില്‍ ദീപക്ക് ഒന്നാം പ്രതിയാണ്. കുറ്റൂര്‍ ശരത്തും കുറ്റൂര്‍ ഡെല്‍വിനുമാണ് കൂട്ടുപ്രതികള്‍. ഇവര്‍ മോഷണ കേസുകളിലേയും ലഹരി വസ്തുക്കള്‍ (കഞ്ചാവ്, എംഡിഎംഎ) വില്‍പ്പന നടത്തിയ കേസുകളിലേയും പ്രതികളാണ്. വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്.
Post Your Comments