Latest NewsKeralaNews

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ വേഗത്തില്‍ പുനരാരംഭിക്കണമെന്ന് കുടുംബം

ഷിരൂര്‍: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ വേഗത്തില്‍ പുനരാരംഭിക്കണമെന്ന് കുടുംബം. അര്‍ജുനെയും ലോറിയും കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും ആവശ്യം ഉന്നയിച്ചു. വൈദഗ്ധ്യമുള്ള ആളെ ചുമതലപ്പെടുത്തണമെന്ന് ജിതിന്‍ പറഞ്ഞു. അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. രക്ഷാദൗത്യം നിര്‍ത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Read Also: കാറില്‍ കടത്തുകയായിരുന്ന അനധികൃത മദ്യവുമായി സിപിഎം നേതാവ് പിടിയില്‍

ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ഷിരൂര്‍ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദൗത്യം ഗൗരവകരമായി കാണണമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കര്‍ണാടക സര്‍ക്കാരിനോടെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ തല്‍സ്ഥിതി ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിവസം താത്കാലികമായി അവസാനിപ്പിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്നാണ് ദൗത്യം അവസാനിപ്പിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ദൗത്യം പുനഃരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button