കുട്ടികള്‍ക്ക് പൊതുവേ ഇഷ്ടമല്ലാത്ത ഒന്നാണ് ചപ്പാത്തി. പല കുട്ടികളും അത് കഴിക്കാറുമില്ല. എന്നാല്‍ കുട്ടികള്‍ ചപ്പാത്തി കഴിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തികൊണ്ടുള്ള പനീര്‍ ചപ്പാത്തി റോള്‍സ് കൊടുത്തു നോക്കൂ. കുട്ടികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പനീര്‍ ചപ്പാത്തി റോള്‍സ്. കുറഞ്ഞ സമയംകൊണ്ട് രുചികരമായ രീതിയില്‍ തയാറാക്കാവുന്ന ഒന്നാണ് പനീര്‍ ചപ്പാത്തി റോള്‍സ്. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ചപ്പാത്തി മാവ് : 4 എണ്ണത്തിനുള്ളത്
നെയ് : ചപ്പാത്തി ഉണ്ടാക്കാന്‍ ആവശ്യത്തിന്
പനീര്‍ : 1 കപ്പ്
കാരറ്റ് : (ചെറുതായി അരിഞ്ഞത് ) , 1 / 4 കപ്പ്
സവോള : 1 ഇടത്തരം , പൊടിയായി അരിഞ്ഞത്
തക്കാളി : 2 എണ്ണം പൊടിയായി അരിഞ്ഞത്
ഗരം മസാല : 1 / 2 -3 / 4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി :1 / 4 ടീസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
വെള്ളം : 2 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ / സണ്‍ഫ്ലവര്‍ ഓയില്‍ : 1 ടേബിള്‍സ്പൂണ്‍
ചെയ്യുന്ന വിധം
ചപ്പാത്തി മാവുപയോഗിച്ചു കട്ടി കുറച്ചു പരത്തി ചപ്പാത്തി ചുടുക. ശേഷം ചുവടു കട്ടിയുള്ള ഒരു പാന്‍ ചൂടാക്കുക , അതിലേക്കു എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായ ശേഷം , അരിഞ്ഞു വെച്ചിരിക്കുന്ന സവോള ഇട്ടു നന്നായി വഴറ്റുക , നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ ചെറിയ തീയില്‍ മൂപ്പിക്കുക. ശേഷം , അതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക , തക്കാളി യും വഴണ്ട് കഴിയുമ്പോള്‍ കാരറ്റ് പൊടിയായി അരിഞ്ഞതും 2 ടേബിള്‍സ്പൂണ്‍ വെള്ളവും , ആവശ്യത്തിന് ഉപ്പും, മഞ്ഞള്‍ പൊടി ചേര്‍ത്ത് വേവിക്കുക.
ഇതിലേക്ക് ഗരം മസാല കൂടെ ചേര്‍ക്കുക. കാരറ്റ് നന്നായി വെന്തുവരുമ്പോള്‍ അതിലേക്ക് ചെറുതായി അരിഞ്ഞ പനീര്‍ കഷണങ്ങള് കൂടെ ചേര്‍ക്കുക , 2 -3 മിനിറ്റ് ശേഷം പനീര്‍ നന്നായി വേവും , മുഴുവന്‍ വെള്ളവും വറ്റാന്‍ അനുവദിക്കുക. മിശ്രിതം റെഡി ആയിക്കഴിഞ്ഞാല്‍ ചുട്ടു വെച്ചിരിക്കുന്ന ചപ്പാത്തിയുടെ നാടുവിലേക് 1 -2 ടീസ്പൂണ്‍ വെച്ച് മടക്കുക.
Post Your Comments