NewsLife StyleFood & Cookery

പനീർ കൂടുതലായി ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഭക്ഷണ പ്രേമികൾക്ക് ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പനീർ. രുചിക്ക് പുറമേ, ഏറെ പോഷക ഗുണങ്ങളും പനീറിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, അമിതമായ അളവിൽ പനീർ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പനീറിൽ ധാരാളം സെലെനിയം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ്. കൂടാതെ, ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം പനീർ കഴിക്കുന്നതിലൂടെ ലഭിക്കും.

Also Read: ‘വയറ് പരിശോധിക്കാതെ എന്റെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പര്‍ശിച്ചു’: ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി

പനീർ ബട്ടർ മസാല, ഷാഹി പനീർ എന്നിവ അമിതമായി കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനും ശരീരഭാരം വർദ്ധിക്കാനും കാരണമാകും. പനീർ ദഹിക്കാൻ സമയം എടുക്കുന്നതിനാൽ, അസിഡിറ്റി, വയറുവേദന, ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം. അതിനാൽ, കുറഞ്ഞ അളവിൽ മാത്രമേ പനീർ കഴിക്കാൻ പാടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button