മുട്ടയും പനീറും ഒന്നിച്ചു കഴിക്കാമോ ? ഇത് മിക്കവര്‍ക്കും സംശയമുള്ള ഒന്നാണ്. കാത്സ്യം, വൈറ്റമിന്‍ B12, പ്രോട്ടീന്‍ എന്നിവ ധാരാളമടങ്ങിയതാണ് രണ്ടും എന്നതില്‍ സംശയമില്ല. എന്നാല്‍, ഒരേസമയം രണ്ടും കഴിക്കാമോ ഇല്ലയോ എന്നതില്‍ സംശയം പലര്‍ക്കുമുണ്ട്.
പ്രോട്ടീന്‍ കൂടിയ അളവിൽ അടങ്ങിയതാണ് മുട്ട. കൂടാതെ വൈറ്റമിനുകളായ എ, ബി, ഇ, കെ, കാത്സ്യം, മഗ്നീഷ്യം, ഇരമ്പ് എല്ലാം മുട്ടയില്‍ ഭദ്രം. എന്നാല്‍, മുട്ടയുടെ മഞ്ഞയില്‍ കൊളസ്ട്രോള്‍ കൂടുതലുണ്ട് എന്ന് പറഞ്ഞു അത് ഒഴിവാക്കുന്നവര്‍ ഉണ്ട്. ഇത് ശരിയല്ല. മഞ്ഞയിലാണ് ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നത്. ഒരു പുഴുങ്ങിയ മുട്ടയില്‍ 5.5 ഗ്രാം ആണ് പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത്.
ഇനി പനീറന്റെ കാര്യമെടുക്കാം. കോട്ടേജ് ചീസ് എന്നറിയപ്പെടുന്ന പനീര്‍ വൈറ്റമിന്‍ ഡി, റൈബോഫ്ലേവിന്‍, സെലീനിയം, കാത്സ്യം ഇങ്ങനെ പോഷകസമ്പന്നമാണ്. ഒലിവ്, സലാഡ് എന്നിവയ്ക്കൊപ്പം ഇവ കഴിക്കുന്നത് ഏറെ ഗുണകരം. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന് കൂടിയാണ് പനീര്‍ അടങ്ങിയ പ്രോട്ടീന്‍ ഡയറ്റ്.
മെറ്റബോളിസം നന്നാക്കുന്നതാണ് മുട്ടയും പനീറും. ഫലമായി ഭാരം കുറയുന്നു. എന്നാല്‍, പ്രോട്ടീന്‍ ശരീരത്തിന് നല്ലതാണെങ്കില്‍ പോലും ആവശ്യത്തിലധികം കഴിക്കാന്‍ പാടില്ല. മുട്ടയും പനീറും ഒന്നിച്ചു കഴിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ ആവശ്യത്തില്‍ കൂടിയ അളവില്‍ ഇവ കഴിക്കാന്‍ പാടില്ല. ഒരു ദിവസത്തേക്ക് ആവശ്യമായ അളവില്‍ കൂടുതല്‍ പ്രോട്ടീന്‍ കഴിക്കാന്‍ പാടില്ല എന്ന് സാരം. അതുപോലെ, ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഡയറ്റ് കഴിക്കുന്നവര്‍ മറ്റു പോഷകസമ്പന്നമായ ആഹാരങ്ങള്‍ കുറയ്ക്കുക എന്നത്. എങ്കിലും ഏറ്റവും ഫലപ്രദമായ വെയ്റ്റ് ലോസ് വിദ്യ എല്ലാ പോഷകങ്ങളും ശരിയായ അനുപാതത്തില്‍ ശരിയായ അളവില്‍ കഴിക്കുക എന്നതാണ് എന്നോര്‍ക്കുക.
Post Your Comments