Latest NewsKeralaNews

വയനാട് ദുരന്തം: ക്യാമ്പുകളില്‍ കഴിയുന്നവരെ വാടക വീടുകളിലേയ്ക്കും റിസോര്‍ട്ടുകളിലേയ്ക്കും മാറ്റും: മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: ദുരന്തം കവര്‍ന്ന പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും തിരച്ചില്‍ 90 ശതമാനം പൂര്‍ത്തിയായെന്ന് റവന്യു മന്ത്രി കെ രാജന്‍. നൂറ് ശതമാനം ആണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംയുക്ത സംഘം ഇന്ന് യോഗം ചേര്‍ന്ന് വിലയിരുത്തും. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആദ്യപട്ടിക ഇന്ന് പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: ഷിരൂരില്‍ കാലില്‍ വല കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി: അര്‍ജുന്റേത് ആയിരിക്കില്ല മൃതദേഹമെന്ന് ഈശ്വര്‍ മാല്‍പെ

പുനരധിവാസത്തിനുള്ള വാടക വീടുകള്‍ക്കായുള്ള അന്വേഷണം തുടങ്ങിയെന്ന് മന്ത്രി കെ രാജന്‍. വീടുകള്‍ നഷ്ടമാകാത്തവരും പുനരധിവാസ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. തിരച്ചില്‍ നിര്‍ത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വയനാട്ടില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നത് സര്‍ക്കാരാണെന്ന് മന്ത്രി അറിയിച്ചിരുന്നു.

കേവലം വീട് നല്‍കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്നും പുനരധിവാസത്തിന് സമഗ്ര പാക്കേജ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം കേരള മോഡല്‍ ആകും. പ്രൊജക്ടില്‍ ആര്‍ക്കും സഹകരിക്കാം, പക്ഷെ പൂര്‍ണമായും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആയിരിക്കും പദ്ധതിയെന്നും മന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button