Latest NewsNewsIndia

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍  

അപ്പോളോ ആശുപത്രിയിലാണ് അദ്വാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനി ആശുപത്രിയില്‍. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് 96കാരനായ അദ്വാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

read also: കാണാതായ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

ന്യൂറോസർജൻ ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദ്വാനി. ജൂലായ് ആദ്യവാരവും അദ്ദേഹത്തെ ഏതാനും ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആദ്യ എൻഡിഎ സർക്കാരില്‍ 1998 മുതല്‍ 2004 വരെ രാജ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. 2002 മുതല്‍ 2004 വരെ രാജ്യത്തെ ഉപ പ്രധാനമന്ത്രി പദവിയും വഹിച്ച ഇദ്ദേഹത്തെ രാജ്യം ഭാരതരത്ന നല്‍കി ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button