KeralaLatest NewsNews

കനത്ത മഴ: അതിരപ്പിള്ളി-മലക്കപ്പാറ യാത്രാ നിയന്ത്രണം

അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാവുന്നതാണ്

തൃശൂര്‍ : ഓഗസ്റ്റ് 03, 04 തീയതികളില്‍ അതിരപ്പിള്ളി-മലക്കപ്പാറ യാത്രാ നിയന്ത്രണം തുടരും. ജില്ലയില്‍ മഴ തുടരാനുള്ള സാധ്യതയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് പല റോഡുകളിലും വെള്ളക്കെട്ടും അപകടസാധ്യതയും നിലനില്‍ക്കുന്നതിനാലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തി.

read also: ദുരിതത്തിലായ മൂന്നു കുടുംബങ്ങള്‍ക്ക് വീട് വെച്ച്‌ നല്‍കാം: അഖില്‍ മാരാര്‍

അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാവുന്നതാണെന്നും ജില്ലാ പൊലീസ് മേധാവികള്‍, തൃശൂര്‍ / വാഴച്ചാല്‍ / ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button