Latest NewsKeralaNews

കനത്ത മഴ: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റം, 4 ട്രെയിനുകള്‍ പൂര്‍ണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായതിനാല്‍ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്‌ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍-തൃശൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, തൃശൂര്‍ – ഷൊര്‍ണൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

Read Also: വയനാട് ഉരുൾപൊട്ടൽ : 41 മരണം സ്ഥിരീകരിച്ചു,, നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നു

10 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂര്‍ – തിരു: ജന്‍ശതാബ്ദി ഷൊര്‍ണൂര്‍ വരെ മാത്രം. കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ – കന്യാകുമാരി പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വരെ മാത്രമാണ് സര്‍വീസ് നടത്തുക.

കോട്ടയം-നിലമ്പൂര്‍ റോഡ് എക്‌സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട്-തിരുവനന്തപുരം ജന ശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി – മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂര്‍ റോഡ് – കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്ന് യാത്ര തുടങ്ങും. ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്പ്രസ് ചാലക്കുടിയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക. ആലപ്പുഴ – കണ്ണൂര്‍ എക്പ്രസ് ഷൊര്‍ണൂരില്‍ നിന്നും പാലക്കാട് – തിരുനെല്ലി ആലുവയില്‍ നിന്നും പുറപ്പെടും.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തി. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം. തൃശൂര്‍ അകമലയില്‍ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്. മഴവെള്ളം കുത്തിഒലിച്ചതിനെ തുടര്‍ന്ന് ട്രാക്കിന്റെ താഴെയുള്ള മണ്ണും കല്ലുമടക്കം ഒലിച്ചു പോയതിനാല്‍ ഈ വഴി ഉള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button