കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരണം 10ആയി. ചൂരൽമലയിലെ നിരവധി വീടുകൾ കാണാനില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ചൂരൽമലയിലെ ചെറിയ പുഴ രണ്ടിരട്ടിയായാണ് ഒഴുകുന്നത് എന്നും എത്രപേർ അകപ്പെട്ടന്നോ രക്ഷപ്പെട്ടന്നോ അറിയാൻ കഴിയാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു. ഒരുപാട് വീടുകൾ പോയിട്ടുണ്ട്.
പുഴയുടെ സൈഡിലുണ്ടായിരുന്നവർ മാറി ഉയർന്ന സ്ഥലത്തേക്ക് പോയവർ സേഫ് ആണ്. അവരെ ഇക്കരെ കടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചുരൽമലയിലുണ്ടായിരുന്ന പാലം പോയി. പാലത്തിനപ്പുറമുള്ളവർ കുടുങ്ങിക്കിടക്കുകയാണ്. ചൂരൽമല ടൗണിലടക്കം മുഴുവൻ ചെളി കയറിയ അവസ്ഥയിലാണ്. എത്രപേർ അകപ്പെട്ടന്നോ രക്ഷപ്പെട്ടന്നോ അറിയാൻ കഴിയാത്ത സാഹചര്യമാണ്. നിരവധി വീടുകൾ ഭാഗീകമായും മുഴുവനായും പോയി.
അതേസമയം, വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജൻ. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ നൽകരുതെന്നും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
Post Your Comments