ന്യൂഡല്‍ഹി: അനധികൃത കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നടപടി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന 13 കോച്ചിംഗ് സെന്ററുകള്‍ സീല്‍ ചെയ്തു. ഐഎഎസ് ഗുരുകുല്‍, ചാഹല്‍ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്‌സ് അക്കാദമി, ദൈനിക് സംവാദ്, സിവില്‍സ് ഡെയ്ലി ഐഎഎസ്, കരിയര്‍ പവര്‍, 99 നോട്ടുകള്‍, വിദ്യാ ഗുരു, ഗൈഡന്‍സ് ഐഎഎസ്, ഐഎഎസ് ഫോര്‍ ഈസി എന്നീ സ്ഥാപങ്ങളാണ് സീല്‍ ചെയ്തത്.
ചട്ടങ്ങള്‍ ലംഘിച്ച് ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി എന്ന് അധികൃതര്‍ വ്യക്തമാക്കി. റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍ പൊലീസ് നേരത്തെ സീല്‍ ചെയ്തിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് എംസിഡി അറിയിച്ചു.
അതിനിടെ കോച്ചിംഗ് സെന്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്മെന്റിന് ഫയര്‍ഫോഴ്‌സ് എന്‍ഒസി നല്‍കിയത് സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണെന്ന് കണ്ടെത്തി. ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി ഫയര്‍ഫോഴ്‌സ് പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെന്ററുകളില്‍ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.
Post Your Comments