തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ നിന്ന് വിളിപ്പാടകലെ നടന്ന വെടിവെപ്പില്‍ ദുരൂഹത തുടരുന്നു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു വഞ്ചിയൂര്‍ പോസ്റ്റ് ഓഫീസിന് സമീപം വെടിവെപ്പ് നടന്നത്. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വള്ളക്കടവ് സ്വദേശി ഷൈനിക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് വെടിവച്ചതെന്ന് ഷൈനിയുടെ മൊഴി.
Read Also: അര്‍ജുന്‍ ദൗത്യം: തിരച്ചില്‍ ദുഷ്‌കരമെന്ന് ഉത്തരകന്നഡ കളക്ടര്‍; ഏക പ്രതീക്ഷ ഈശ്വര്‍ മാല്‍പെയില്‍
എന്‍ആര്‍എച്ച്എമ്മിലാണ് ഷൈനി ജോലി ചെയ്യുന്നത്. രാവിലെ മുഖം മറച്ച് സ്ത്രീ ഷൈനിയുടെ വീട്ടിലെത്തി. താന്‍ ആമസോണില്‍ നിന്നാണെന്നും, കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നും പറഞ്ഞു.ഷൈനിയുടെ ഭര്‍ത്താവിന്റെ അച്ഛനായിരുന്നു പാഴ്സല്‍ വാങ്ങാന്‍ വന്നത്. ഷൈനിക്ക് മാത്രമേ പാഴ്‌സല്‍ കൈമാറൂ എന്ന് നിര്‍ബന്ധം പറഞ്ഞതിനെ തുടര്‍ന്നാണ് ഷൈനി എത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തെന്നാണ് ഷൈനിയുടെ മൊഴി. യുവതിയുടെ വലതുകൈക്കാണ് പരിക്കേറ്റത്. ഷൈനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മുഖം മറയ്ക്കുകയും, കൈയില്‍ ഗ്ലൗസ് ധരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments