Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

കേരളത്തില്‍ സംഭവിക്കുന്ന സംഘടനാവിരുദ്ധ കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല, വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്തണം: എഐസിസി

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശനവുമായി ബന്ധപ്പെട്ട് വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്താന്‍ എഐസിസി നിര്‍ദേശം. കേരളത്തില്‍ സംഭവിക്കുന്ന സംഘടനാവിരുദ്ധമായ കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞു. കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

read also വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലെ അടുക്കളയില്‍ പീഡിപ്പിച്ചു: കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് 15 വര്‍ഷം തടവ്

പാര്‍ട്ടിയുടെ നിര്‍ണായക യോഗങ്ങളില്‍ എടുക്കുന്ന രഹസ്യ തീരുമാനങ്ങള്‍ ചോരുന്നുണ്ടെന്നും തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ദീപാ ദാസ് മുന്‍ഷി കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. ഈ സമയത്ത് നേതാക്കള്‍ക്കിടയില്‍ അച്ചടക്കമില്ലായ്മയും ചേരിപ്പോരും വര്‍ധിക്കുന്നത് ദോഷം ചെയ്യും. ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കില്‍ അച്ചടക്കനടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button