കാര്‍വാര്‍: ഷിരൂരില്‍ ലോറിയോടൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേയ്ക്ക് കടന്നു. ഇന്നലെ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുനെയും ലോറിയും കണ്ടെത്താനായില്ല. ഇന്ന് ശക്തികൂടിയ റഡാര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തും. പുഴയുടെ ഭാഗത്തുള്ള മണ്‍കൂന നീക്കിയും പരിശോധന നടത്തും. കന്യാകുമാരി-പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടില്‍ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.
Read Also:സ്വർണം വാങ്ങാൻ നല്ല സമയം, ഇന്ന് വാങ്ങിയാൽ മികച്ച ലാഭം നേടാം: കൂപ്പുകുത്തി സ്വർണവില
150 അടിയോളം ഉയരത്തില്‍നിന്ന് മണ്ണ് ഇടിഞ്ഞുനിരങ്ങി താഴേക്ക് വന്നപ്പോള്‍ ലോറിയും മണ്ണിനൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ പറയുന്നു. ടണ്‍ കണക്കിന് മണ്ണ് വീണ്ടും പുഴയിലേക്ക് ഇടിഞ്ഞുവീണപ്പോള്‍ ലോറി അടിയില്‍ പെടാം. ഇവിടെ പുഴയ്ക്ക് 25 അടിയിലേറെ ആഴമുണ്ട്. പുഴയ്ക്ക് വെളിയിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന മണ്‍കൂനയ്ക്ക് 30 അടിയോളം ഉയരമുണ്ടാകും. റഡാര്‍ സിഗ്‌നല്‍ സംവിധാനം വെള്ളത്തില്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനുള്ള ശ്രമം സൈന്യം നടത്തുന്നു. ഇന്നു കൂടുതല്‍ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന പരിശോധനയില്‍ ലോറി പുഴയില്‍ ഉണ്ടോയെന്ന് വ്യക്തമാകുമെന്നാണു പ്രതീക്ഷ.
Post Your Comments