Latest NewsIndiaNews

98 ശതമാനം മണ്ണും നീക്കിയിട്ടും ട്രക്കിന്റെ സൂചനയില്ല: അര്‍ജുനായുള്ള തിരച്ചില്‍ പുഴയിലേക്ക്

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നു കാണാതായ അര്‍ജുനു വേണ്ടിയുളള തിരച്ചില്‍ ഗംഗാവാലി പുഴയിലേക്ക്. റോഡില്‍ ഇനി തിരച്ചില്‍ തുടര്‍ന്നേക്കില്ലെന്നാണു വിവരം. റോഡിലേക്കു വീണ 98 ശതമാനം മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

Read Also: അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം വൈകിപ്പിച്ചിട്ടില്ല, മഴയാണ് വില്ലനായത് :മുഖ്യമന്ത്രി സിദ്ധരാമയ്യ

ജിപിഎസ് സിഗ്‌നല്‍ കിട്ടിയ ഭാഗത്തു ലോറിയില്ലെന്ന വിവരമാണു തിരച്ചില്‍ നടത്തിയവര്‍ നല്‍കുന്നത്. അതിനാല്‍ കരയില്‍ ലോറി ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണെന്നാണു നിഗമനം. ശേഷിക്കുന്ന മണ്ണു നീക്കിയാല്‍ കൂടുതല്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ അതിനു തുനിഞ്ഞേക്കില്ല. മണ്ണിടിഞ്ഞു റോഡിലൂടെ സമീപത്തെ പുഴയിലേക്കാണു പതിച്ചത്. നേരത്തെ നേവി സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. രണ്ട് കര്‍ണാടക സ്വദേശികളെയും മണ്ണിടിച്ചിലില്‍ കാണാതായിട്ടുണ്ട്. അതേസമയം, രാത്രി തിരച്ചില്‍ നടത്തരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വെള്ളത്തില്‍ തിരച്ചില്‍ നടത്തുക അതീവ സങ്കീര്‍ണമാണെന്നും വിദഗ്ധ സഹായം തേടുകയാണെന്നും അധികൃതര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button