ഷിരൂര്‍ : കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍. അര്‍ജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. റഡാറില്‍ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തില്‍ നീക്കം ചെയ്യുകയാണിപ്പോള്‍. ഒരു മണിക്കൂറിനുള്ളില്‍ അര്‍ജുന്റെ ലോറിക്കടുത്തേക്ക് എത്താന്‍ ശ്രമിക്കുകയാണെന്ന് അംഗോള എംഎല്‍എ സതീഷ് പറഞ്ഞു.
Read Also: ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികളുടെ പ്രഖ്യാപനം, തിരിച്ചടിച്ച് ഇസ്രയേല്‍
അധികം വൈകാതെ ഇക്കാര്യം അറിയാമെന്നാണ് കരുതുന്നതെന്നും കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്തിയാല്‍ എയര്‍ ലിഫ്റ്റിങ് ചെയ്യുമെന്നും അതിനായുള്ള ഒരുക്കം നടക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു. എയര്‍ ലിഫ്റ്റ് ചെയ്യാന്‍ നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്.
Post Your Comments