ജറുസലെം: ഇസ്രയേല്‍ വിമാനങ്ങള്‍ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തില്‍ ആക്രണം നടത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. അതേസമയം,ഇസ്രയേലി പൗരന്‍മാരുടെ രക്തത്തിനു വില നല്‍കേണ്ടി വരുമെന്ന്-ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് പറഞ്ഞു. ആക്രമണത്തിനു മുതിര്‍ന്നാല്‍ കൂടുതല്‍ ഓപ്പറേഷനുകള്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ പിന്തുണയ്ക്കുന്ന മറ്റ് ഗ്രൂപ്പുകള്‍ക്കു കൂടിയുള്ള മുന്നറിയിപ്പാണ് ആക്രമണമെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു.
Read Also: അര്‍ജുനെ കാത്ത് കേരളം, രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേയ്ക്ക്: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും
ഞങ്ങള്‍ക്കെതിരെ നീങ്ങുന്നവര്‍ക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. എഫ് 15 വിമാനങ്ങളാണ് ആക്രമണം നടത്തിയത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി മടങ്ങിയെത്തിയതായി ഇസ്രയേല്‍ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments