മാനന്തവാടി: ഗുളിക അമിതമായി കഴിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ വയനാട് എടവക പഞ്ചായത്ത് ഓഫിസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ മരണപ്പെട്ടു. കൊല്ലം മൈനാകപ്പള്ളി സ്വദേശി പുത്തൻപുരയില്‍ എ ശ്രീലതയെ(46) ആണ് മരിച്ചത്.
READ ALSO: ഇൻഫോ പാര്‍ക്ക് ജീവനക്കാരൻ 11ാം നിലയില്‍ നിന്നു വീണ് മരിച്ചു: സംഭവം വൈകീട്ട് നാല് മണിക്ക്
വെള്ളിയാഴ്ച രാവിലെയോടെയാണ് ഗുളിക അമിതമായി കഴിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായ ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. എടവക പന്നിച്ചാലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.
Post Your Comments