തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത് തിരുവനന്തപുരത്താണെന്നാണ് പൊലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ മാത്രം മാത്രം ആറ് മാസത്തിനിടെ 35 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതിൽ പതിനൊന്ന് കോടി രൂപ തിരികെ പിടികൂടാൻ സാധിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരത്തിന് തൊട്ട് പിന്നിൽ കൊച്ചിയാണ്. ഷെയർ മാർക്കറ്റിൽ ഉയർന്ന ലാഭം, ഓൺലൈൻ ജോലി വാഗ്ധാനം, വിവിധ ഗെയിമുകൾ, ലോൺ അപ്പുകൾ, വ്യാജ ലോട്ടറികൾ തുടങ്ങിയ മാർഗം ഉപയോഗിച്ചാണ് കൂടുതൽ പേരിൽ നിന്നും പണം തട്ടിയത്.
ഒരു ആളിൽ നിന്ന് മാത്രം വിവിധ ഘട്ടങ്ങളിലായി രണ്ട് കോടി വരെ തട്ടിയെടുത്തിട്ടുണ്ട്. സ്കൈപ് വീഡിയോ കോൾ വഴി വെർച്ച്വൽ കസ്റ്റഡിയിലാക്കി പണം തട്ടുന്ന ഫെഡക്സ് മോഡലും തിരുവനനന്തപുരത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമായി ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Post Your Comments