KeralaLatest NewsNews

അര്‍ജുനെ രക്ഷിക്കാനുള്ള തെരച്ചില്‍ മുടങ്ങിയത് അന്വേഷിക്കും:സുരേഷ് ഗോപി

ബെംഗളൂരു: അങ്കോല മണ്ണിടിച്ചിലില്‍ തെരച്ചില്‍ മുടങ്ങിയത് അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അര്‍ജുനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കേണ്ടതായിരുന്നു. അര്‍ജുനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം പുനരാരംഭിച്ചു മണ്ണ് നീക്കി തുടങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Read Also: ‘എത്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടുവെന്ന് അറിയില്ല, അര്‍ജുനെ കാണാതായ സംഭവത്തില്‍ മന്ത്രി കെബി ഗണേഷ് കുമാര്‍

അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും. കാസര്‍ഗോഡ്എ ന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്ന് അംഗ സംഘം ഉടന്‍ ഷിരൂരിലേക്ക് തിരിക്കും. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button