കോഴിക്കോട്: ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ആണ് സംഭവം. വെള്ളയിൽ പൊലീസ് മഹേന്ദ്രന്റെ പേരിൽ കേസെടുത്തു.
ഇയാൾ ഈയിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി എത്തിയ ആളാണെന്നു ആണ് പോലീസ് പറയുന്നത്. BNS 75 (1), 76,79 വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണ്. കഴിഞ്ഞ ഒരുമാസമായി പെൺകുട്ടി ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നതാണ്.
Post Your Comments