KeralaLatest News

റെക്കോഡിട്ട് സ്വർണ വില: ഒറ്റയടിക്ക് 720 രൂപയുടെ വർദ്ധനവ്

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഞെട്ടിച്ച് സ്വർണ വില. ഈ മാസത്തെ ഏറ്റക്കുറച്ചിലുകൾക്കും ചാഞ്ചാട്ടങ്ങൾക്കും ശേഷം ഒറ്റയടിക്ക് വമ്പൻ കുതിച്ചു ചാട്ടമാണ് ഇന്ന് സ്വർണ വിപണി നടത്തിയത്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് വർദ്ധനവ്. യഥാക്രമം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6,875 രൂപയാണ് വില. ഒരു പവൻ സ്വർണത്തിനാകട്ടെ 55,000 രൂപയും നൽകണം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 24 കാരറ്റ് സ്വർണം 60,000 രൂപയിലാണ് എത്തി നിൽക്കുന്നത്.

6,625 രീപയിലാണ് ഈ മാസം വ്യാപാരം ആരംഭിച്ചത്. ഈ ദിവസം തന്നെയായിരുന്നു സ്വർഡണത്തിൻ്റെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും വില ഒരേപോലെ തുടർന്നു. എന്നാൽ ജൂലൈ 12 ആയപ്പോഴേയ്ക്കും വില 54,000 കടന്നു. പിന്നീട് ചെറിയ ഏറ്റക്കുറച്ചിലുകൾക്ക് ശേഷമാണ് 55,000 രൂപയിൽ ഒരു പവൻ എത്തുന്നത്.

സ്വർണത്തിൽ മാത്രമല്ല വെള്ളി വിലയിലും ഇന്ന് വർദ്ധനവാണ് കാണിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 100.50 രൂപയാണ് വില. ഒരു പവന് 804 രൂപയും. എന്നാൽ ഈ മാസത്തെ ആകെത്തുക പരിശോധിക്കുമ്പോൾ വെള്ളി ആഭരണങ്ങൾക്ക് വില കുറവാണ് രേഖപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button