തിരുവനന്തപുരം: സർവകാല റെക്കോർഡോടെ വ്യാപാരം നടക്കുന്ന സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്നലെയും സ്വർണവില കൂടുകയോ കുറയുകയോ ചെയ്തിരുന്നില്ല. ഈ മാസം തുടർച്ചയായ നാലു ദിവസം വില കുതിച്ചുയർന്നതിന് പിന്നാലെയാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്.
ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. പവന് 57000 ത്തിനോട് അടുത്തതോടെ സ്വർണാഭരണ ഉപഭോക്താക്കൾ ആശങ്കയിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,120 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,885 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്നലെ രണ്ട് രൂപയാണ് ഉയർന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.
സെപ്റ്റംബർ അവസാനത്തോടെ സ്വർണവില കുറഞ്ഞിരുന്നെങ്കിലും ഒക്ടോബർ ആദ്യ വാരം സ്വർണവില കുതിച്ചുയർന്നു. ഇറാൻ ഇസ്രായേൽ സംഘർഷം സ്വർണവില ഉയർത്താൻ കാരണമായിട്ടുണ്ട്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയർത്തും. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണക്കാക്കുന്നത് കൊണ്ടാണ് വില ഉയരുന്നത്.
Post Your Comments