കൊച്ചി: എറണാകുളം ജില്ലയിലെ ചെങ്ങമനാട് 15 വയസുകാരന്‍ ജീവനൊടുക്കിയതിന് പിന്നില്‍ ഓണ്‍ലൈന്‍ ഗെയിം എന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി. ചെങ്ങമനാട് സ്വദേശിയായ 15കാരന്‍ ഇന്നലെ രാത്രിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി ആര്യാ രാജേന്ദ്രനും അദാനിയെ പുകഴ്ത്തി മുഖ്യമന്ത്രിയും
മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌കിന്റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡെവിള്‍ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് കണ്ടെത്തി. ഈ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Post Your Comments