KeralaLatest NewsNews

ഷൂ ധരിച്ച് ക്ലാസിലേയ്ക്ക് വന്നതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം

കാസര്‍കോട്: ഷൂ ധരിച്ച് ക്ലാസിലെത്തിയതിന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ്. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കാസര്‍കോട് ചിത്താരി ജമാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

Read Also: ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു:മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

മര്‍ദ്ദിച്ച കാര്യം പുറത്തു പറഞ്ഞാല്‍ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്‌സ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

 

പള്ളിക്കര ബിലാല്‍ നഗര്‍ സ്വദേശിയാണ് ആക്രമണത്തിനിരയായ കുട്ടി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. എന്നാല്‍ മര്‍ദ്ദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടിയ്ക്ക് തലചുറ്റല്‍ അനുഭവപ്പെടുകയും വീട്ടില്‍ കിടക്കുകയുമായിരുന്നു. അപ്പോഴും മര്‍ദ്ദനമേറ്റ കാര്യം കുട്ടി പറഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. പിന്നീട് വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുകയും ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button