മുംബൈ: ഗോവയിലെ പെർണം തുരങ്കത്തിലെ വെള്ളച്ചോർച്ചയെത്തുടർന്ന് കൊങ്കണ്‍ വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം. തിരുനല്‍വേലി- ജാംനഗർ എക്സ്പ്രസ്, നാഗർകോവില്‍- ഗാന്ധി ധാം എക്സ്പ്രസ്, എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രല്‍- ലോക്മാന്യതിലക് എക്സ്പ്രസ്, നിസാമുദ്ദീൻ- എറണാകുളം എക്സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും.
ലോക്മാന്യ തിലക്- തിരുവനന്തപുരം സെൻട്രല്‍, ലോകമാന്യതിലക്- കൊച്ചുവേളി, നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രല്‍, ഭാവ്നഗർ- കൊച്ചുവേളി, ലോകമാന്യ തിലക്- എറണാകുളം, ഇൻഡോർ- കൊച്ചുവേളി എക്സ്പ്രസുകളം വഴിതിരിച്ചുവിടും.
ഷൊർണൂർ- ഈറോഡ്- ധർമവാരം- ഗുണ്ടകല്‍- റായ്ച്ചുർ- വാദി- സോലാപുർ- പൂണെ- ലോനാവാല- പൻവേല്‍ വഴിയാണ് തിരിച്ചുവിടുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സർവീസ് ആരംഭിക്കുന്ന തീവണ്ടികള്‍ക്കാണ് നിയന്ത്രണം.
Post Your Comments