KeralaLatest NewsNews

വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും എന്നും ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ് സിപിഎം: എം.വി ഗോവിന്ദന്‍

കോഴിക്കോട്: അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ എല്ലാ നടപടികളും സര്‍ക്കാര്‍ തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ‘മുന്‍ഗണന എന്തിനാണെന്ന് തീരുമാനിച്ച് നടപ്പാക്കണം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണം. തിരുത്തലുകള്‍ വേണ്ട മേഖലകളിലൊക്കെ തിരുത്തല്‍ വേണം’, അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാവൂരില്‍ കെ.എസ്.കെ.ടി.എ. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദന്‍.

Read Also: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ മുടങ്ങില്ല: ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

വിശ്വാസികളുടെയും അവിശ്വാസികളുടെയും ഒപ്പംനില്‍ക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. വര്‍ഗീയവാദികള്‍ വിശ്വാസികളല്ല. അവര്‍ക്ക് യാതൊരു വിശ്വാസവുമില്ല. ആരാധനാലയങ്ങള്‍ നിയന്ത്രിക്കേണ്ടത് വിശ്വാസികളാണ്. അവിടെ വര്‍ഗീയവാദികള്‍ക്ക് സ്ഥാനമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button