KeralaLatest NewsNews

സുരേഷ് ഗോപിയെ സ്തുതിക്കുന്ന മേയര്‍ എം.കെ. വര്‍ഗീസിന്റെ നടപടിയ്ക്ക് എതിരെ സിപിഐ

തൃശൂര്‍: തുടര്‍ച്ചയായി സുരേഷ് ഗോപിയെ സ്തുതിക്കുന്ന മേയര്‍ എം.കെ. വര്‍ഗീസിന്റെ നടപടിയില്‍ പരസ്യ എതിര്‍പ്പുമായി സി.പി.ഐ.

‘ ഇടതുപക്ഷം പിന്തുണയ്ക്കുന്ന ഒരു മേയറുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അഭിപ്രായ പ്രകടനങ്ങളാണ് ഉണ്ടാകുന്നത്. ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മേയറാണെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അദ്ദേഹം പദവി ഒഴിഞ്ഞ് ഇടതുപക്ഷത്തിന്റെ പുതിയ മേയറെ പിന്തുണയ്ക്കണം. തുടര്‍ച്ചയായി ഇത്തരം നിലപാട് സ്വീകരിക്കുന്ന മേയറെ സഹിച്ച് മുന്നോട്ടു പോകാനാകില്ല’- സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് മാധ്യമങ്ങളോട് പറഞ്ഞു.

Read Also: പി.എസ്.സി. കോഴ: വിവരം പുറത്തായത് ഒത്തുതീര്‍പ്പിനുള്ള ശ്രമത്തിനിടെ

ഒഴിയണമെന്ന നിലപാട് ഞങ്ങളും തുടരാന്‍ അനുവദിക്കണമെന്ന നിലപാട് അദ്ദേഹവും സ്വീകരിച്ചതിനാലാണ് എല്‍.ഡി.എഫ്. ധാരണ നടപ്പാകാതെ നീണ്ടുപോയത്.

സുരേഷ് ഗോപിയോടുള്ള ആരാധനയിലൂടെ ബി.ജെ.പി. രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന നടപടി അംഗീകരിക്കാനാവില്ല. എം.പി. എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയിലും സുരേഷ് ഗോപി കൊണ്ടുവരുന്ന വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാനില്ല. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും വത്സരാജ് പറഞ്ഞു.

തിരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപിയെ പുകഴ്ത്തിയ മേയര്‍ എം.കെ. വര്‍ഗീസിന്റെ നടപടിയില്‍ സി.പി.ഐ. കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മേയര്‍ സുരേഷ് ഗോപിയെ വീണ്ടും പുകഴ്ത്തിയതാണ് സി.പി.ഐ.യെ കടുത്ത നിലപാടിലേക്കെത്തിച്ചത്.

‘വലിയ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ ജനം ജയിപ്പിച്ചതെ’ന്നായിരുന്നു മേയര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button