Latest NewsKerala

പുനലൂർ തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി: ആളെ തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലം: കല്ലടയാറ്റിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് 11 മണിയോടെയാണ് പുനലൂർ തൂക്കുപാലത്തിൽ നിന്ന് ഇവർ ആളുകൾ നോക്കി നിൽക്കെ പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സും പൊലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയത്. രാവിലെ പത്തേകാലോടെയാണ് യുവതി തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയത്. ഈ ദൃശ്യങ്ങൾ തൊട്ടടുത്തുള്ളവരുടെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു. ചുറ്റിലുമുള്ളവർ പേടിച്ചു പിൻമാറിയെങ്കിലും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

അതിന് ശേഷമാണ് പൊലീസും ഫയർഫോഴ്സും എത്തി തെരച്ചിൽ നടത്തിയത്. നീരൊഴുക്ക് കൂടുതലും ആഴമേറിയ ഭാ​ഗവുമായത് കൊണ്ട് തെരച്ചിൽ ദുർഘടമായിരുന്നു. അതേസമയം, യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് യുവതിയുടെ ചിത്രം പ്രചരിപ്പിച്ച് അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button