Latest NewsInternational

ഋഷി സുനക് രാജിവെച്ചു: കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമൻ രാജാവിന് ഋഷി സുനക് തന്റെ രാജിക്കത്ത് കൈമാറി. കണ്‍സർവേറ്റീവ് പാർട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു. 14 വർഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സർവേറ്റീവ് പാർട്ടിക്കെതിരെ കെയ്ർ സ്റ്റാർമർ നേതൃത്വം നല്‍കുന്ന ലേബർ പാർട്ടി വൻ വിജയമാണ് നേടിയത്.

ഋഷി സുനികിന്റെ രാജിക്ക് പിന്നാലെ കെയ്ർ സ്റ്റാർമർ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി. പുതിയ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായിട്ടാണ് അദ്ദേഹം ഭാര്യയ്ക്കൊപ്പം കൊട്ടാരത്തിലെത്തിയത്. സർക്കാർ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദ്ദേഹത്തെ ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. തുടർന്ന് കെയിർ സ്റ്റാർമറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാള്‍സ് രാജാവ് നിയമിച്ചു.

412 സീറ്റുകള്‍ പിടിച്ചാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. കണ്‍സർവേറ്റീവ് പാർട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്ബദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും കെയിർ സ്റ്റാർമറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവളി.

‘ഇത് വളരെ പ്രയാസകരമായ ഒരു ദിവസമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവുംമികച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന ബഹുമതി ഞാൻ അവസാനിപ്പിക്കുകയാണ്’, സുനക് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button