Kerala

ഭാര്യയുടെ ബന്ധുവായ 13 കാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി: മലപ്പുറം സ്വദേശിക്ക് 120 വർഷം കഠിനതടവ്

മഞ്ചേരി: ഭാര്യയുടെ ബന്ധുവായ പതിമൂന്നുകാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ കേസിൽ മലപ്പുറം സ്വദേശിക്ക് 120 വർഷം കഠിനതടവ്. മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് നാൽപ്പത്തെട്ടുകാരന് ശിക്ഷ വിധിച്ചത്. എട്ട് ലക്ഷം രൂപ പിഴയൊടുക്കണമെന്നും വിധിയിൽ പറയുന്നു. ശാരീരിക വൈകല്യമുള്ള പെൺകുട്ടിയെയാണ് വാഴക്കാട് സ്വദേശി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത്.

2014 സെപ്തംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തിരുവോണ നാളിൽ ഭാര്യാവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു വാഴക്കാട് സ്വദേശി. ഭാര്യയുടെ ബന്ധത്തിലുള്ള പെൺകുട്ടി രാത്രി തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. സംസാരിക്കാൻ പ്രയാസമുള്ള കുട്ടിയെ പ്രതി വായ പൊത്തിപ്പിടിച്ച ശേഷം ബലാത്സംഗത്തിനിരയാക്കി.

രണ്ടാഴ്ചക്ക് ശേഷവും സമാനമായ രീതിയിൽ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. ആഴ്ചകൾക്ക് ശേഷം ശാരിരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധിച്ച ഡോക്ടർ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്.

കൊണ്ടോട്ടി സബ് ഇൻസ്‌പെക്ടറായിനുന്ന കെ ശ്രീകുമാർ രജിസ്റ്റർ ചെയ്ത കേസ്സിൽ, ഇൻസ്‌പെക്ടർമാരായിരുന്ന സണ്ണിചാക്കോ, ബി സന്തോഷ്, പി കെ സന്തോഷ്, എം സി പ്രമോദ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്നു വകുപ്പുകളിലും പോക്‌സോ ആക്ടിലെ ഒരു വകുപ്പിലുമായാണ് ശിക്ഷ. നാലു വകുപ്പുകളിലും 30 വർഷം വീതം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു വർഷം വീതം അധിക തടവ് അനുഭവിക്കണം. തടവു ശിക്ഷ ഒരമിച്ചനുഭവിച്ചാൽ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button