KeralaMollywoodLatest NewsNewsEntertainment

‘ഞാൻ മരണത്തെ നേരിടുമ്പോഴാണ് കുറ്റപ്പെടുത്തൽ, മോളി ചേച്ചിയോട് ക്ഷമിക്കും, പക്ഷേ മകന് മാപ്പില്ല’: മറുപടിയുമായി ബാല

ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ വച്ചാണ് ഞാൻ വിഡിയോ കാണുന്നത്

നടി മോളി കണ്ണമാലിക്കു മകനും എതിരെ നടൻ ബാല രംഗത്ത്. മോളിയുടെ കുടുംബത്തെ സഹായിച്ചില്ലെന്ന ആരോപണത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ആശുപത്രിയില്‍ കിടക്കുമ്പോഴാണ് താൻ ആ വിഡിയോ കണ്ടതെന്നും കണ്ണുനിറഞ്ഞുപോയെന്നും ബാല പറഞ്ഞു. ആശുപത്രി ആവശ്യത്തിന് പലപ്പോഴും പണം ചോദിച്ച്‌ തന്റെ അടുത്ത് മോളി ചേച്ചിയുടെ മകൻ വന്നെന്നും അപ്പോഴെല്ലാം പറഞ്ഞതില്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ട് മോളി ചേച്ചിയോട് താന്‍ ക്ഷമിക്കും പക്ഷേ മോളി ചേച്ചിയുടെ മകനോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്നും ബാല പറഞ്ഞു.

read also: തൃശൂരില്‍ നിന്ന് കാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ വച്ചാണ് ഞാൻ വിഡിയോ കാണുന്നത്. എന്റെ കണ്ണുനിറഞ്ഞു പോയി. എന്നെപ്പറ്റി കുറ്റം പറയുകയാണ്. പിന്നീട് മോളി ചേച്ചിയെ ഞാന്‍ ഒരു പരിപാടിയില്‍ വച്ച്‌ കണ്ടിരുന്നു. എന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. ചേച്ചി സുഖമായിരിക്കുന്നോ എന്ന് ചോദിച്ചു. സുഖമായിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ”ഞാന്‍ ചത്തു പോകുമെന്ന് കരുതിയോ? ചത്തിട്ടില്ല, ജീവിച്ചിരിപ്പുണ്ട്”, എന്ന് ഞാന്‍ അവരോട് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും വന്ന ഞാന്‍ നിങ്ങള്‍ ചോദിച്ചതിലും കൂടുതല്‍ കാശ് തന്നിട്ടുണ്ട്. എന്തിനാണ് എന്നെ കുറ്റപ്പെടുത്തിയത്? ഞാന്‍ മരണത്തെ നേരിടുമ്ബോഴാണ് എന്നെ കുറ്റപ്പെടുത്തുന്നത്. ഇതെന്ത് മനസാക്ഷിയാണ്? മോളി ചേച്ചി പിന്നീട് ബാല സഹായിച്ചുവെന്ന് പറഞ്ഞു. മോളി ചേച്ചി നന്നായിരിക്കണം. പക്ഷേ അവരുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല. ബോധമുള്ള ആരും കൊടുക്കില്ല. പോയി പണിയെടുക്ക്.

മോളി ചേച്ചിയുടെ മകനാണെന്നും ആശുപത്രിയില്‍ ബില്ലടക്കാൻ കാശില്ലെന്നും പറഞ്ഞാണ് തന്നെ ആദ്യം വിളിക്കുന്നത്. വീട്ടിലേക്ക് വിളിച്ചുവരുത്തി പത്ത് മിനിറ്റില്‍ പതിനായിരം രൂപ കൊടുത്തു. മരുന്നിനും സ്കാനിങ്ങിനും കാശ് ചോദിച്ച്‌ വന്നപ്പോഴെല്ലാം പൈസ കൊടുത്തു. ആശുപത്രിയില്‍ കണ്‍സെഷന്‍ വേണമെന്ന് പറഞ്ഞുവന്നപ്പോള്‍ പേടിക്കേണ്ട ആശുപത്രിയില്‍ പറയാമെന്ന് പറഞ്ഞു. ഇതിനിടെ ആരോഗ്യം ക്ഷയിച്ച്‌ തളര്‍ന്നു വീണ് ആശുപത്രിയിലായി. തിരിച്ചുവരുമ്പോള്‍ താന്‍ കാണുന്ന കാഴ്ച ഇതാണ്.

രണ്ട് മക്കളാണുള്ളത് അവര്‍ക്ക്. ആറ് ആണുങ്ങളുണ്ട് മൊത്തം അവരുടെ വീട്ടില്‍. അത്രയും ആണുങ്ങള്‍ വിചാരിച്ചാല്‍ അഞ്ച് ലക്ഷം രൂപ അടച്ച്‌ ജപ്തി ഒഴിവാക്കിക്കൂടേ? അവന് എന്തെങ്കിലും അസുഖമുണ്ടോ? കാലിനു കൈയ്ക്കും വയ്യേ? മോളി ചേച്ചി ഈ പ്രായത്തിലും കഷ്ടപ്പെടുന്നുണ്ട്. സ്വന്തം മകന്‍ നാല് പേരോട് കാശ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അവന് നല്ല ആരോഗ്യമില്ലേ? സ്വന്തം മോന്‍ പണിയെടുത്ത് അമ്മയെ നോക്കുന്നില്ല.- ബാല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button