Latest NewsNewsInternational

ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 19 മൃതദേഹങ്ങള്‍, എല്ലാവരും ധരിച്ചത് കറുത്ത വസ്ത്രം

മെക്‌സിക്കോ സിറ്റി: ഗ്വാട്ടിമാലയുടെ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ ചിയാപാസില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 19 മൃതദേഹങ്ങളെങ്കിലും കണ്ടെത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അഞ്ച് മൃതദേഹങ്ങളില്‍ വെടിയേറ്റ മുറിവുകളുണ്ടെന്നും എല്ലാവരും കറുത്ത വസ്ത്രങ്ങളണിഞ്ഞ് ആയുധധാരികളായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. മയക്കുമരുന്ന് കാര്‍ട്ടലുകള്‍ തമ്മിലുള്ള ആക്രമണമാണ് മരണത്തിന് കാരണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു.

Read Also: ദേവദൂതന്‍ സിനിമയിലെ പാട്ട് വെച്ച് സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ജീവനക്കാരുടെ റീല്‍സ് എട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

കൊല്ലപ്പെട്ടവരില്‍ ചിലര്‍ ഗ്വാട്ടിമാലയില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യക്കടത്തും മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമാണ് ആക്രമണങ്ങള്‍ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങള്‍ കാരണം നാടും വീടും ഉപേക്ഷിക്കേണ്ടി വന്നതായി പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button