പയ്യന്നൂര്‍: ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്നസ് ആന്‍ഡ് ജിം ഉടമ ശരത് നമ്പ്യാരെയാണ് (42) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Read Also:പിത്താശയസഞ്ചിയിലെ കാന്‍സര്‍ കൂടി വരുന്നു; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
പയ്യന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. നാരായണന്‍ കുട്ടിയുടെ മകനാണ് ശരത് നമ്പ്യാര്‍. ആവശ്യമായ യോഗ്യതകളില്ലാതെ പയ്യന്നൂരില്‍ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റാണ് ശരത് നമ്പ്യാരെന്നും പരാതിയുണ്ട്.
ഇന്നലെ ഉച്ചയോടെ പ്രതി നടത്തിവരുന്ന സ്ഥാപനത്തിലാണ് സംഭവം. ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ പയ്യന്നൂര്‍ സ്വദേശിനിയായ ഇരുപതുകാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചികിത്സയ്ക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇവിടെനിന്നു പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Post Your Comments