
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിനോട് പാര്‍ട്ടി വിശദീകരണം തേടി. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ കടന്ന് ചെല്ലാനുള്ള സ്വാതന്ത്ര്യവും അടുപ്പവും സ്വാധീനവും ഉണ്ടെന്നായിരുന്നു വിമര്‍ശനം.
Read Also: അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഇതാ
എം. സ്വരാജ് പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. മുതലാളിയുടെ പേര് വെളിപ്പെടുത്താന്‍ സ്വരാജ് ആവശ്യപ്പെട്ടെങ്കിലും ജില്ലാ കമ്മിറ്റിയംഗം തയാറായില്ല. ഇതേ തുടര്‍ന്നാണ് വിശദീകരണം തേടിയത്. ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പല വിഷയങ്ങളിലും വിമര്‍ശനം ഉണ്ടായി. മകള്‍ക്കെതിരെ മാസപ്പടി ആരോപണം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചത് ശരിയായില്ലെന്നാണ് അംഗങ്ങള്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷം പരമാവധി മുതലെടുത്തു.
കോടിയേരി ബാലകൃഷ്ണന്‍ തന്റെ മക്കള്‍ക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ സ്വീകരിച്ച നിലപാട് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സമീപനം ഉണ്ടാകാതിരുന്നത് തെറ്റിദ്ധാരണകള്‍ക്കിടയാക്കിയെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.
Post Your Comments