KeralaCinemaMollywoodLatest NewsNewsEntertainment

   ‘എനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിട്ടും അമ്മയിലെ അംഗങ്ങള്‍ ഒപ്പംനിന്നില്ല’: ഇടവേള ബാബു

നടൻ സിദ്ധിഖാണ് സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറി.

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു പടിയിറങ്ങി. നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബു പ്രവർത്തിച്ചിരുന്നു. ഏറെ വൈകാരികമായ പ്രസംഗം കാഴ്ചവച്ചാണ് ഇടവേള ബാബു പടിയിറങ്ങിയത്. നടൻ സിദ്ധിഖാണ് സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറി.

സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തനിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും സംഘടനയിലെ അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്ന പരിഭവം ഇടവേള ബാബു പങ്കുവച്ചു.   സൈബര്‍ ആക്രമണങ്ങില്‍ താന്‍ ഒറ്റപ്പെട്ടെന്നും, ആരും ഒപ്പമുണ്ടായില്ലെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടവേള ബാബു തുറന്നു പറഞ്ഞു.

read also: കനത്ത മഴയിലും മണ്ണിടിച്ചിലിലും 6 മരണം: 25 പേര്‍ക്ക് പരിക്ക്

തന്നെ പലരും പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ച് അപഹസിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും തന്നെ പിന്തുണയ്ക്കാനുണ്ടായില്ലെന്നും ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും ഉള്‍പ്പെടെ നേതൃത്വത്തിലുണ്ടായിരുന്ന എല്ലാവരും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നപ്പോള്‍ ഈ പദവിയിലിരിക്കുന്ന ആളിനുവേണ്ടി മറ്റുള്ളവര്‍ സംസാരിക്കണമായിരുന്നെന്നും വരും ഭരണസമിതിയ്ക്ക് നല്ല പിന്തുണ അംഗങ്ങള്‍ നല്‍കണമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button