Latest NewsNews

കനത്ത മഴയിലും മണ്ണിടിച്ചിലിലും 6 മരണം: 25 പേര്‍ക്ക് പരിക്ക്

N 70 ഹൈവേ ഗതാഗതാ ആവശ്യങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്.

ഇസ്ലാമബാദ് : പാകിസ്താനിലെ ബലൂചിസ്താനില്‍ കനത്ത മഴയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 6 ആയി. 25 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഖൈബർ പഖ്തൂങ്ക്വയുമായി പ്രവിശ്യയെ ബന്ധിപ്പിക്കുന്ന N 70 ഹൈവേ ഗതാഗതാ ആവശ്യങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്.

read also: കേരളത്തിലെ 14 കോളേജുകള്‍ പൂട്ടി, പ്രതീക്ഷിച്ചതിനേക്കാള്‍ ഇനിയും പൂട്ടുമെന്ന് മുരളി തുമ്മാരുകുടി

കിഴക്കൻ ബലൂചിസ്താനിലെ കോ-ഇ -സുലൈമാൻ പർവ്വത നിരയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇസ്ലാമബാദ്, മുരീ, ഗുലിയാത്, ഗുജ്റൻവാല, നാരോവല്‍, ബാലകോട്, സ്വാത്, തുടങ്ങിയ പ്രദേശങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി (പിഡിഎംഎ) അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button