Latest NewsKeralaNews

മീര നന്ദന്റെ വിവാഹത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി: കേന്ദ്രമന്ത്രി എത്തിയത് കൊച്ചിയില്‍ നടന്ന ആഘോഷത്തില്‍

എറണാകുളം: സിനിമാ താരം മീരാ നന്ദന്റെ വിവാഹത്തില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂരില്‍ നടന്ന താലികെട്ടിന് ശേഷം കൊച്ചിയില്‍ സംഘടിപ്പിച്ച ആഘോഷത്തിലാണ് സുരേഷ് ഗോപി പങ്കെടുത്തത്. സ്റ്റേറ്റ് കാറില്‍ പൊലീസ് സുരക്ഷയോടെയാണ് മന്ത്രിയെത്തിയത്.

Read Also: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ

മലയാള സിനിമാ ലോകത്ത് നിന്ന് നിരവധി താരങ്ങള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. ദിലീപ്, കാവ്യാ മാധവന്‍, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍, ഭാമ, മൈഥിലി തുടങ്ങിയ താരങ്ങള്‍ കുടുംബത്തോടൊപ്പമാണ് കൊച്ചിയില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മീരയുടെ വിവാഹം നടന്നത്. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്‍. താലികെട്ടിന്റെയും സിന്ദൂരം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ മീര സമൂഹ മാദ്ധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ ആഘോഷങ്ങളുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button