തൃശൂര്‍; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സ്വത്ത് കണ്ടുകെട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്. അങ്ങനെ ഒരു വാര്‍ത്തയുണ്ട്. അല്ലാതെ ഒരു വിവരവും കിട്ടിയില്ല എന്നായിരുന്നു എംഎം വര്‍ഗീസിന്റെ പ്രതികരണം.
Read Also: കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമം: മകന്‍ അറസ്റ്റില്‍
‘സാധാരണ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ പേരിലും ജില്ലാ സെക്രട്ടറിയുടെ പേരിലും ആണ് സ്ഥലം വാങ്ങുക. വാര്‍ത്ത ശരിയാണെങ്കില്‍ വേട്ടയാടലാണ് നടക്കുന്നത്. എന്താണെന്ന് അറിയട്ടെ. സംഭവിച്ച കാര്യം അറിയാതെ പ്രതികരിക്കുന്നത് ശരിയാകില്ല. വിഷയം വരുന്നതിന്റെ അടിസ്ഥാനത്തിലേ മുന്നോട്ടുപോകാനാകൂ. കേന്ദ്ര അന്വേഷണ ഏജന്‍സിയെ മുഴുവന്‍ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. പ്രത്യേകിച്ച് കേരളത്തില്‍ നമുക്കെതിരെ. കരുവന്നൂര്‍ വിഷയമൊക്കെ ആ രീതിയിലാണ് വന്നത്’, എംഎം വര്‍ഗീസ് ആരോപിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പണം സിപിഎമ്മിന് ലഭിച്ചുവെന്ന് കരുതുന്ന തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ കണ്ടുകെട്ടിയെന്ന വാര്‍ത്ത ഇന്നലെ വൈകിട്ടാണ് പുറത്തുവന്നത്. ഇതുള്‍പ്പെടെ പത്ത് പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
Post Your Comments