KeralaLatest NewsNews

3 വയസുകാരനെ തിളച്ച ചായയൊഴിച്ച് പൊള്ളിച്ചു: കുട്ടിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍. മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം, കുട്ടിയെ മുത്തച്ഛന്‍ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ അഭിജിത് പ്രതികരിച്ചു. ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു.

Read Also: കനത്ത മഴയില്‍ ഉഗ്രശബ്ദത്തോടെ കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണു: ഉരുള്‍പൊട്ടിയെന്ന് സംശയം

ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്. അമ്മയുടെ രണ്ടാനച്ഛന്‍ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് പൊള്ളിച്ചത്. ജോലിക്ക് പോയതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button