Latest NewsKerala

‘ഗ്രീൻ ആണ് മക്കളെ.. ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളൂ…’ പത്തനംതിട്ട കളക്ടറുടെ ഉത്തരം നേരത്തെ റെഡി

കൊച്ചി: മഴക്കാലമായാൽ കൊച്ചുകുട്ടികളടക്കം ഇടക്ക് കയറി വിസിറ്റ് ചെയ്യുന്നത് ജില്ലയിലെ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ ആയിരിക്കും. രസകരമായ പല കമന്റുകളും അവർ പങ്കുവയ്ക്കാറുണ്ട്. പലർക്കും അവധി നൽകി, തങ്ങൾക്കും വേണമെന്ന് ആവും അവരുടെ ആവശ്യം.

എന്നാൽ, അത്തരത്തിൽ പത്തനംതിട്ട കളക്ടറുടെ പേജിൽ കയറിയവർക്ക് ഉത്തരം അവിടെ നേരത്തെ റെഡി ആയിരുന്നു. ‘ ഗ്രീൻ ആണ് മക്കളെ.. ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളൂ…’ എന്ന്. അതായത് നാളെ എല്ലാ കുട്ടികളും സ്‌കൂളിലെത്തണമെന്ന് സാരം.

ജില്ലയിൽ നാളെ ഗ്രീൻ അലേർട്ടാണ്. ജില്ലാ കളക്ടറായ എസ് പ്രേംകൃഷ്ണൻ ഐഎഎസ് ആണ് രസകരമായ കമന്റിലൂടെ നാളെ അവധിയില്ലെന്ന് കുട്ടികളെ അറിയിച്ചത്.ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലും കോട്ടയം ജില്ലയിലുമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും. സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുളളത്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button